കൊച്ചി: നഗരമദ്ധ്യത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. രവി എന്ന് വിളിക്കുന്ന 65 വയസോളം തോന്നിക്കുന്ന ആളെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം ആസാദ് ഫുഡ് കോർട്ടിനു മുന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചരയടി ഉയരം. ഇരുനിറം. കഷണ്ടിയോടുകൂടി നരകലർന്ന മുടി, നര കലർന്ന കുറ്റിത്താടിയും മീശയും. ചാരനിറത്തിലുള്ള പാന്റ്സും നീലയിൽ വെള്ള വരകളോടുകൂടിയ ഷർട്ടുമാണ് വേഷം. എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0484 2390280, 9497987104 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.