കളമശേരി: മഞ്ഞുമ്മൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 16ന് രാവിലെ ഉദയം മുതൽ അസ്തമനം വരെ ശ്രീനാരായണ ഗുരുദേവ സന്നിധിയിൽ അഖണ്ഡനാമജപം നടത്തും. വിശേഷാൽ ഗുരുപൂജയും ദിവ്യ നെയ്‌വിളക്കും ഉണ്ടായിരിക്കും. 17ന് ഗണപതിഹോമം. ഭഗവതിസേവയോടുകൂടി രാമായണമാസാചരണം ആരംഭിക്കും. ആഗസ്റ്റ് 16ന് 108 നാളികേരത്തിന്റെ മഹാഗണപതി ഹോമത്തോടും സർവൈശ്വര്യ പൂജയോടുംകൂടി രാമായണസമർപ്പണം നടത്തും.