തിരുവാണിയൂർ: കാവുംപാട്ട് മഹാത്മാ അയ്യങ്കാളി സ്മാരക ഗ്രാമീണ വായനശാലയിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും നടന്നു. നാടകപ്രവർത്തകനും അദ്ധ്യാപകനുമായ ജോസഫ് ആന്റണി അനാച്ഛാദനം ചെയ്തു. സുനിൽ തിരുവാണിയൂർ അദ്ധ്യക്ഷനായി. സുഭാഷ് പനിച്ചി, സിനി റെജി, രവീന്ദ്രൻ ചെമ്മനാടൻ, ഗ്രോയ്സാ അന്ന ജോർജ്, കെ. എ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു