പറവൂർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഗ്രിന്യൂട്രി പദ്ധതിയുടെ ചിറ്റാറ്റുകര പഞ്ചായത്തുതല ഉദ്ഘാടനം സബ് കളക്ടർ വിഷ്ണുരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് വിത്തുകുടം ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പ്രീതി സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, വി.എ. താജുദീൻ, ലൈബി സാജു, ഷെറീന ബഷീർ, എ.എ. പവിത്രൻ, ഉഷ ശ്രീദാസ്, കെ.എസ്. മഞ്ജുഷ, സാറ ബീവി, പ്രേമലത എന്നിവർ പങ്കെടുത്തു. മുഴുവൻ വാർഡിലും കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കൃഷിയിറക്കും. വേണ്ട വിത്തും, വളവും പഞ്ചായത്ത് ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു.