
ആലുവ: സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഊന്നുവടിയാണ് പൊതുതാത്പര്യ ഹർജികളെന്ന് ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട സാധാരണക്കാർക്കെന്നും പൊതുതാത്പര്യ ഹർജികൾ സഹായകമായിട്ടുണ്ട്. എന്നാൽ, അതിനെ വാർത്ത പ്രാധാന്യത്തിനായി ദുരുപയോഗപ്പെടുത്തുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസിഡന്റ് കെ. ശ്രീനിവാസ മൂർത്തി, സെക്രട്ടറി ആർ.രാജേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബി. അശോക്, ജില്ല പ്രസിഡന്റ് എം.രാജേന്ദ്രകുമാർ, ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു. മനോജ് ഗോവിന്ദ്, അഡ്വ. കെ.ശ്രീനിവാസ മൂർത്തി, എസ്. സേതുമാധവൻ, ഇ.എൻ. നന്ദകുമാർ എന്നിവർ ക്ളാസെടുത്തു.