കുറുപ്പംപടി: അശമന്നൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണങ്ങളുടെ വിതരണവും നടത്തി.ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരോണദ്ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എൻ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ബിനോയ് ചെമ്പകശേരി,
ജയ്സൻ ജോസഫ്,മനോജ് മൂത്തേടൻ,ഒ.ദേവസി, ഷിജി ഷാജി,ആർ.എം.രാമചന്ദ്രൻ,ജോബി ഐസക്,രാജു മാങ്കുഴ,കെ.കെ. മാത്തുക്കുഞ്ഞ്,പി.കെ.ജമാൽ,പി.ഇ.രാമൻ,രാജു എബ്രഹാം,ജിൻസൻ ലൂയീസ്, എം.എൻ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.