തൃപ്പൂണിത്തുറ: "എന്റെ വീട് ഈഡിസ് മുക്തം" കാമ്പയിന്റെ ഭാഗമായി ഉദയംപേരൂർ പഞ്ചായത്തിലെ13-ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കൊതുക് ഉറവിട നശീകരണ പരിപാടി വാർഡ് അംഗം സുധ നാരായണൻ ഉദ്ഘാടനം ചെയ്തു. ചെടിച്ചട്ടികൾ, ചിരട്ട, ടയറുകൾ, പഴയ പാത്രങ്ങൾ തുടങ്ങി വിട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള വസ്തുക്കൾ നീക്കിയും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞുമായിരുന്നു കൊതുക് നശീകരണ യജ്ഞം. എ.ഡി.എസ് സെക്രട്ടറി ഷൈനി മധു,​ സി.ഡി.എസ്. അംഗം ദിവ്യ മോഹൻദാസ്, ശ്രീജിത്ത് ഗോപി, റെസിഡൻസ് അസോസിയേഷൻ അംഗം ബിനി രാമദാസ് എന്നിവർ നേതൃത്വം നൽകി.