
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിൽ 51-ാമത് ബാച്ചിന്റെ വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കൗൺസിലർ സജീവൻ ഇടച്ചിറ, വനിതാ സംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, മേഘ പ്രസാദ്, ഷിബി ബോസ്, സുനിൽഘോഷ് ചാലക്കൽ, വിഷ്ണു പഴങ്ങാട്, എം.കെ. കോമളകുമാർ, ശശി തുമ്പായി, എം.കെ. രാജീവ്, ദേവദാസ് ആലുവ, രാധാകൃഷ്ണൻ നൊച്ചിമ എന്നിവർ സംസാരിച്ചു. കുടുംബഭദ്രത, സ്ത്രീ പുരുഷ ലൈംഗികത, മാതൃകാ ദമ്പതികൾ, ഗുരുദേവന്റെ ഈശ്വരീയത, ഗർഭധാരണം, പ്രസവം ശിശുപരിപാലനം എന്നീ വിഷയങ്ങളിൽ പായിപ്ര ദമനൻ, ഡോ. സുരേഷ് കുമാർ, വിൽസൺ ജോസഫ്, ഡോ. ബിനോയ്, ബിന്ദു വി. മേനോൻ എന്നിവർ ക്ളാസെടുത്തു.