വൈപ്പിൻ : കോൺഗ്രസ് (ഐ) പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭരണഘടന സംരക്ഷണ പ്രതിജ്ഞ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശിയ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി.സഹദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ.ബാബു, കെ.എഫ്.വിൽസൺ, ഹരീഷ്, പോൾസൺ മാളിയേക്കൽ, ലിജി ഡെനിഷ്, ജെസ്‌ന സനൽ എന്നിവർ പ്രസംഗിച്ചു.
പള്ളിപ്പുറം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിജ്ഞ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്‌സോളിരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.ബി.സുധി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന. സെക്രട്ടറി രാജേഷ് ചിദംബരൻ, ബ്ലോക്ക് സെക്രട്ടറിമാരായ എ.ഡഗ്ലസ്സ്, ഒ.സി.സുരേഷ്, ഹരി.ടി.കെ., പി.എംമോട്ടി, രാജു പാലിശ്ശേരി, അരുൺ ഹരിഹരൻ, ഷിനേഷ് സത്യൻ എന്നിവർ സംസാരിച്ചു.