കൊച്ചി: ഭരണഘടനയെ സംരക്ഷക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഡെമോക്രാറ്റിക്ക് കോൺഗ്രസ് കേരള സംസ്ഥാന ട്രഷറർ സിബി തോമസ് പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുക, ഭരണഘടനയെ അപമാനിച്ചവർ മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.കെ ജില്ലാ കമ്മിറ്റി ഗാന്ധി സ്‌ക്വയറിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എസ്. പ്രകാശൻ, ടി.എം. സൂരജ്, സുമി ജോസഫ്,അഡ്വ. ജിപ്‌സൺ ജോൺ, ആഷിഖ് പരീത്, രാജീവ് മുതിരക്കാട്, ബിപിൻ മലമേൽ, ഷൈൻ പി.ജെ,ദീപക് കെ. എസ്, സണ്ണി കുരുവിള, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.