മരട്: നഗരസഭയിൽ പെലിക്കൻ ഏജൻസിയുമായി സഹകരിച്ചുള്ള മാലിന്യനിർമ്മാർജ്ജന പദ്ധതി സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പെലിക്കൻ ഏജൻസിയുടെ സഹായത്താൽ കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹരിത കർമ്മസേനാംഗങ്ങളുടെ മക്കളെ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ആദരിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, സിബി സേവ്യർ, സി.ടി.സുരേഷ്, റിനി തോമസ്, ജയ ജോസഫ്, പത്മപ്രിയ, രേണുക ശിവദാസ്, ശാലിനി അനിൽരാജ്, ഹരിത കർമ്മസേനാ മോണിറ്ററിംഗ് ഓഫീസർ കെ.ടി.രത്നാഭായി, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ എന്നിവർ സംസാരിച്ചു.