school

പട്ടിമറ്റം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വച്ഛ് വിദ്യാലയ ജില്ലാതല ഓവറോൾ പുരസ്കാരം പെരുമാനി ഗവ.യു.പി സ്‌കൂളിന് ലഭിച്ചു. ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് അവാർഡ് ദാനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് രതീഷ്, എസ്.എം.സി ചെയർമാൻ ഷാമിൽ, എം.പി.ടി.എ പ്രസിഡന്റ് നിത്യ, ഹെഡ്മിസ്ട്രസ് സുമ, സീനിയർ ടീച്ചർ ഓമന എന്നിവർ ചേർന്ന് പുരസ്‌കാരം ഏ​റ്റുവാങ്ങി. രാജ്യത്തെ വിദ്യാലയങ്ങളിലെ കുടിവെള്ള ലഭ്യത, ടോയ്ല​റ്റ് സൗകര്യങ്ങൾ, ഹാൻഡ് വാഷിംഗ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം