കിഴക്കമ്പലം: വൈദ്യുതി നിരക്ക് വർദ്ധനയ്‌ക്കെതിരേ ബി.ജെ.പി കുന്നത്തുനാട് മണ്ഡലം കമ്മി​റ്റി കിഴക്കമ്പലം വൈദ്യുതി ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാ മേഖലാ ജനറൽ സെക്രട്ടറി വി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.ബി. പ്രദീപ് അദ്ധ്യക്ഷനായി.