കോലഞ്ചേരി: സംസ്ഥാന ലൈബ്രറികൗൺസിൽ തിരുവാണിയൂർ പഞ്ചായത്തിന് അനുവദിച്ച പുസ്തകക്കൂട് ചെമ്മനാട് അത്താണിയിൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ബോധി ഗ്രാമീണ വായനശാലാ പ്രസിഡന്റ് കെ.ആർ. പ്രഭാകരൻ പ്രവർത്തനരീതി വിശദീകരിച്ചു. ബോധി വായനശാലയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്യുക. അംഗത്വവും മാസവരിയും വേണ്ട. സ്വന്തം ഉത്തരവാദിത്വത്തിൽ ആർക്കും രജിസ്​റ്ററിൽ രേഖപ്പെടുത്തി പുസ്തകം എടുക്കുന്നതാണ് രീതി. പഞ്ചായത്ത് അംഗം വർഗീസ് യാക്കോബ്, സുനിൽ തിരുവാണിയൂർ, സി.പി. കുര്യാക്കോസ്, പ്രവീൺ കെ. ചെറിയാൻ, ലീലാമ്മ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.