jebi

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണം കടത്തിയെന്ന് മൊഴി നൽകിയ സ്വപ്ന സുരേഷിനോട് ക്രൈംബ്രാഞ്ച് പക തീർക്കുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി. ആരോപിച്ചു. ക്രൈംബ്രാഞ്ചിൽ അന്വേഷണമല്ല പീഡനമാണ് നടത്തുന്നത്.
കോടതിയിൽ മൊഴി നൽകിയതിന്റെ പേരിലാണ് കലാപകേസ് എടുത്തത്.
ഏത് തരത്തിലുള്ള കലാപത്തിനാണ് സ്വപ്ന ശ്രമിച്ചതെന്ന് സർക്കാരും പൊലീസും വൃക്തമാക്കണം. സ്വപ്ന പ്രതിയാണെങ്കിലും മനുഷ്യാവകാശവും സ്ത്രീയെന്ന പരിഗണനയും ലഭിക്കണം. നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണത്തിന് പകരം വിരട്ടലാണ് നടക്കുന്നത്.
സ്വർണ്ണക്കടത്തിൽ ബന്ധമില്ലെങ്കിൽ മുഖ്യമന്ത്രി ഇ.ഡി.യുടെ മുന്നിൽ സ്വയം ഹാജരായി തന്റെ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാവണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.