
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 'ഡി.എൻ.എ ബാർ കോഡിംഗ് ആൻഡ് മോളിക്യുലർ ടാക്‌സോണമി' എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്തിന് കണ്ണൂർ സർവകലാശാലാ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോസയൻസ് എമറിറ്റസ് പ്രൊഫസറും ഡയറക്ടറുമായ ഡോ. എം. ഹരിദാസ് ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷനാകും. ഇന്ത്യൻ സ്‌ട്രക്ചറൽ ബയോളജിസ്റ്റായ ഡോ.എം. വിജയന്റെ സ്മരണയ്ക്കായി നടത്തുന്ന ശില്പശാല 16 ന് സമാപിക്കും. സ്കൂൾ ഒഫ് മറൈൻ സയൻസ് കാമ്പസിലാണ് ശില്പശാല നടക്കുന്നത്.