തൃപ്പൂണിത്തുറ: പൂർണത്രയീശ സംഗീതസഭയുടേയും വർമ്മ ഹോംസിന്റേയും സംയുക്താഭിമുഖ്യത്തിൽ കളിക്കോട്ട പാലസിൽ ട്രിച്ചൂർ ബ്രദേഴ്സ് ശ്രീകൃഷ്ണ മോഹന്റെയും രാംകുമാർ മോഹന്റെയും സംഗീതക്കച്ചേരി നടന്നു. ശ്രീരാഗത്തിലുള്ള എന്തരോ മഹാനുഭാവുലു എന്ന ത്യാഗരാജ കൃതിയോടെയായിരുന്നു കച്ചേരിയുടെ തുടക്കം. തിരുവിഴ വിജു എസ്. ആനന്ദ് (വയലിൻ), തൃശൂർ മോഹൻ (മൃദംഗം), കോവൈ സുരേഷ് (ഘടം) എന്നിവർ പക്കമൊരുക്കി.