
കൊച്ചി: വിക്ടർ ജോർജ് പകർത്തിയ ചിത്രങ്ങൾ എല്ലാക്കാലവും ഓർമിക്കപ്പെടുന്നതും കാഴ്ചക്കാരുടെ മനസിൽ തങ്ങിനിൽക്കുന്നതും ഫോട്ടോഗ്രഫിയിലെ അദ്ദേഹത്തിന്റെ അർപ്പണമനോഭാവം കൊണ്ടായിരുന്നുവെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് നടത്തിയ വിക്ടർ ജോർജ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് പ്രസ് ക്ലബ് അംഗങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും മക്കൾക്കായി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രഫി മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും എം.പി. വിതരണം ചെയ്തു. ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ.നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സൂഫി മുഹമ്മദ് സ്വാഗതവും ട്രഷറർ മനു ഷെല്ലി നന്ദിയും പറഞ്ഞു.