e-i-mathew-mathan-

മരട്: പ്രഭാത സവാരിക്കിറങ്ങിയ ആൾ കുണ്ടന്നൂർ - തേവര പാലത്തിന്റെ ഇറക്കത്തിൽ കുണ്ടന്നൂർ ജംഗ്ഷനിൽ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. നെട്ടൂർ സമാന്തര പാലത്തിന് സമീപം ഇലഞ്ഞിമറ്റം ഇ.ഐ. മാത്യുവാണ് (മാത്തൻ - 58) മരിച്ചത്. പന്തൽ വർക്കുകളുടെ സ്ഥാപനം നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ 6.30 ഓടെയാണ് അപകടം. തേവര ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാത്യുവിനെ ഇടിക്കുകയായിരുന്നു. ഉടനെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബെറ്റി. മക്കൾ: നോയൽ, റോയൽ.