പറവൂർ: തോന്ന്യകാവ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മഠത്തിപ്പറമ്പ് മട്ടുവിന്റെ മകൻ മുരളി (55) മുങ്ങിമരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇയാൾ ദിവസവും കുളിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ഇന്നലെ വൈകിട്ട് കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് നിഗമനം. കടവിൽ ഷർട്ടും മുണ്ടും കണ്ടതിനാൽ സംശയം തോന്നിയ നാട്ടുകാർ കുളത്തിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ഗൗരി.