t

തൃപ്പൂണിത്തുറ: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനശിബിരവും യോഗ ക്ളാസും നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ഷൈജു യോഗാ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ആദാരാഞ്ജലി അർപ്പിച്ചു.

ചോറ്റാനിക്കര മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, എറണാകുളം മേഖലാ ജനറൽ സെക്രട്ടറി വി.എൻ. വിജയൻ, സംസ്ഥാന സമിതിഅംഗം എൻ.പി. ശങ്കരൻ കുട്ടി, അഡ്വ. രമാദേവി തോട്ടുങ്കൽ എന്നിവർ സംബന്ധിച്ചു.