കുമ്പളം: ഭരണഘടനയേയും ഡോ.ബി.ആർ.അംബേദ്കറേയും അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ദളിത് കോൺഗ്രസ്‌ കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളം പണ്ഡിറ്റ്ജി ജംഗ്ഷനിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു. ഡി.സി.സി സെക്രട്ടറി ഷെറിൻ വർഗീസ്‌ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ കുമ്പളം മണ്ഡലം പ്രസിഡന്റ്‌ എൻ.പി.മുരളീധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദളിത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഇ.എൻ.ജയപാലൻ അദ്ധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.എം.ദേവദാസ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജോളി പൗവത്തിൽ, ജോസ് വർക്കി, കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ എസ്.ഐ.ഷാജി, ടി.എ.സിജീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ അജിത് വേലക്കടവിൽ, സിമി ജോബി, മിനി ഹെൻഡ്രി, കോൺഗ്രസ്‌ ഭാരവാഹികളായ സി.എക്സ്.സാജി, കെ.വി.റാഫേൽ, തരുൺലാൽ, എം.എം.ബഷീർ, എൻ.എൻ.രമേശൻ, ജോർജ് തായംകേരിൽ, സണ്ണി തണ്ണിക്കോട്ട്, ജെയ്സൺ ജോൺ,എം.ഡി.രവി, സി.കെ.പ്രകാശൻ, എം.ഐ.കരുണാകരൻ, ഷീല ഫ്രാൻസിസ്, പ്രേമ ഭാർഗവൻ, റസീന സലാം, കെ.ടി.മധു, എ.വി.സാജു, ഫ്രാൻസിസ് മണോത്, ക്ലീറ്റസ് കടേപറമ്പിൽ, ടി.കെ.ഷിബു, നൗഷാദ്, അനന്തു പ്രകാശ് എന്നിവർ സംസാരിച്ചു.