പെരുമ്പാവൂർ: എസ്.എൻ.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റും കടയിരുപ്പ് ഗുരുകുലം ചാരിറ്റബിൾട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമായിരുന്ന എം.കെ. വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോചിച്ചു. പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് ടി.കെ. ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് യൂണിയൻ മുൻ പ്രസിഡന്റ് അഡ്വ. ടി.എ. വിജയൻ, യൂണിയൻ കൺവീനർ സജിത്ത് നാരായണൻ, ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ. അനിലൻ, കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ,
ഇ.വി. നാരായണൻ, ശാഖാ സെക്രട്ടറി സി.കെ. സുരേഷ്ബാബു, സുനിൽ മാളിയേക്കൽ, ഗുരുകുലം ട്രസ്റ്റ് വൈസ് പ്രസിഡന്റ് മോഹനൻ പാത്രമാലി, കെ. രാമചന്ദ്രൻ, ഡോ. സുധീഷ്, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ താലൂക്ക് കൺവീനർ എം.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.