
അങ്കമാലി: സ്‌കൂട്ടർ വൈദ്യുതിപോസ്റ്റിൽ ഇടിച്ചു നിയന്ത്രണംവിട്ട് കാനയിലേയ്ക്ക് മറിഞ്ഞ് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. തുറവൂർ പാലാട്ടിവീട്ടിൽ പരേതരായ പത്രോസിന്റെയും മറിയത്തിന്റെയും മകൻ ഡേവിസാണ് (55) മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ചാലക്കുടിയിലായിരുന്നു അപകടം. ചാലക്കുടി അപ്‌സര ബാർ ഹോട്ടലിലെ കാഷ്യറാണ്. കാനയിൽവീണ് കിടന്നിരുന്ന ഡേവിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആന്റണി, അഡ്വ. സേവ്യർ പാലാട്ടി, ത്രേസ്യാമ്മ, അന്നം, മേരി, റോസിലി, പരേതനായ ജോർജ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.