കൂത്താട്ടുകുളം: ഫിൻലാൻഡിലെ ടാംപറെയിൽ നടക്കുന്ന രാജ്യാന്തര അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ നേടി പിറവം മുൻ എം.എൽ.എ എം.ജെ. ജേക്കബ് തിളങ്ങി. 200 മീറ്റർ , 80 മീറ്റർ ഹർഡിൽസിലാണ് വെങ്കലമെഡലുകൾ നേടിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു ഫൈനൽ മത്സരം നടന്നത്. 80 വയസ് കഴിഞ്ഞവരുടെ വിഭാഗത്തിലായിരുന്നു എം.ജെ. ജേക്കബ് മത്സരിച്ചത്.