തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം 677-ാം നമ്പർ കാട്ടിക്കുന്ന് ശാഖ തൃപ്പാദപുരം ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശവും പുനഃപ്രതിഷ്ഠയും നാളെ സമാപിക്കും. ഇന്ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് വി.പി. പവിത്രൻ സ്വാമി സച്ചിദാനന്ദയെ ആദരിക്കും. വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ലാത്താനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.പി. സെൻ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 3. 45 നും 4.20നും മദ്ധ്യേ അഷ്ടബന്ധം ചാർത്തി പുന:പ്രതിഷ്ഠ. രാവിലെ 9ന് പരികലാശാഭിഷേകം.