
കളമശേരി: തേവയ്ക്കൽ ജനകീയ വായനശാല സെക്രട്ടറി കെ. പളനി രചിച്ച 'വിജയിച്ച ചാവേർ ' എന്ന കവിതാ സമാഹാരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ കവിയും എഴുത്തുകാരനുമായ അനിൽ മുട്ടാറിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വായനശാലാ പ്രസിഡന്റ് സി. വർഗ്ഗീസു കുട്ടി അദ്ധ്യക്ഷത വഹിച്ചു. കവിയും മാദ്ധ്യമ പ്രവർത്തകനുമായ ഷാജി ഇടപ്പള്ളി പുസ്തക പരിചയം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, അഡ്വ.പി.എസ്.ഗോപിനാഥ്, എ.സി. പ്രശോഭ, എ.വി.രഘുനാഥ്, ഷജില പ്രകാശ് എന്നിവർ പ്രസംഗിച്ചു. തേവയ്ക്കൽ ഗവ.ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.