ആലുവ: യു.എൻ.ഐ വാർത്താ ഏജൻസിയുടെ റിട്ട. സീനിയർ കറസ്പോണ്ടന്റ് ആലുവ എടയപ്പുറം മെഹർബാനിൽ പി.എം.മൊയ്തീൻ (73) നിര്യാതനായി. ശനിയാഴ്ച രാത്രി പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞുവീണാണ് മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹിയായും എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി, ചെന്നൈ നഗരങ്ങളിലും യു.എൻ.ഐ ലേഖകനായിരുന്നു. ഭാര്യ: മെഹർ (റിട്ട. സൂപ്രണ്ട്, മുനിസിപ്പൽ സർവീസ് ). മക്കൾ: മിനു ഫാത്തിമ (അദ്ധ്യാപിക, മഹാരാജാസ് കോളേജ് എറണാകുളം), മുഹമ്മദ് ഇംതിയാസ് (ദുബായ്), നദിയ മൊയ്തീൻ (ആസ്റ്റർ ഹോസ്പിറ്റൽ). മരുമക്കൾ: സക്കീർ ഹുസൈൻ, ലല്ലു.