school

കോലഞ്ചേരി: കുമ്മനോട് ഗവ. യു.പി സ്‌കൂളിലെ കുട്ടികൾ കൃഷിയിടം സന്ദർശിച്ചു. കൊ​റ്റാലിക്കുടി ബഷീറിന്റെ കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷി സംബന്ധമായ വിവരങ്ങളും സംശയങ്ങളും പങ്കുവച്ചു. ഹെഡ്മിസ്ട്രസ് കെ.എം.മേരി, ടി.എം.നജീല, ടി.ജെ.ജാസ്മിൻ, ആർ. മഞ്ജു, ടി.ജി.മീര എന്നിവർ കുട്ടികളെ അനുഗമിച്ചു. മികച്ച കർഷകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കെ.എം.ബഷീറിനെ കുട്ടികൾ ആദരിച്ചു.