മരട്: സേവാഭാരതി മരട് നഗർ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് എ.വെങ്കിടേശ്വരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ജി.വേണുഗോപാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി.വിശ്വനാഥൻ കണക്കും അവതരിപ്പിച്ചു. ജോ.സെക്രട്ടറി പി.ബി.രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എൻ.വാസുദേവൻ, ആർ.എസ്.എസ് മരട് നഗർ കാര്യവാഹ് പ്രമോദ്, ബൗദ്ധിക് പ്രമുഖ് ബിജു മുകുന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രതിനിധി വാസുദേവൻ സമാപന സന്ദേശം നൽകി.
പുതിയ ഭാരവാഹികളായി വി.സി.ചന്ദ്രൻ (പ്രസിഡന്റ്), എ.വെങ്കിടേശ്വരൻ (വൈസ്.പ്രസി), കെ.ജി.വേണുഗോപാൽ (സെക്രട്ടറി), പി.ബി. രഞ്ജിത്ത് (ജോ. സെക്രട്ടറി), എൻ.ജി.മുരളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.