തൃക്കാക്കര: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷി നടീൽ കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.എൻ.അപ്പുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.എ. സുഗതൻ,സി.എ.നിഷാദ്,സി.എൻ. സതീശൻ, മാണി തോമസ്, എൻ.കെ. പ്രദീപ്,പി.എം. നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.