കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാർഷിക ബൈഠക് 15 മുതൽ 17വരെ എറണാകളം എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. അഞ്ഞൂറിലധികം ജില്ലാ ഉപരി ഭാരവാഹികൾ മൂന്നുദിവസത്തെ ബൈഠക്കിൽ പങ്കെടുക്കും. സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയും മേഘാലയ സർക്കാർ ഉപദേഷ്ടാവുമായ സി.വി. ആനന്ദബോസ് യോഗം ഉദ്ഘാടനം ചെയ്യും.
ആർ.എസ്.എസ് ക്ഷേത്രീയ കാര്യകാരി സദസ്യൻ പി.ആർ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ ഹൈന്ദവ സംഘടനാ സമുദായ നേതാക്കൻമാരും സന്യാസി ശ്രേഷ്ഠരും വിവിധ വിഷയങ്ങളിൽ മാർഗനിർദ്ദേശം നൽകും. വി.എച്ച്.പി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയൻ, സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ പങ്കെടുക്കും.