plastic

മരട്: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ചു കൊച്ചി വി.പി.എസ് ലേക് ഷോർ ആശുപത്രിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. 15ന് നടക്കുന്ന ക്യാമ്പിൽ രജിസ്‌ട്രേഷനും പ്ലാസ്റ്റിക് സർജൻമാരുമായുള്ള കണ്സൾട്ടേഷനും സൗജന്യമാണ്. ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഇളവും വൈകല്യങ്ങൾ പരിഹരിക്കാനുള്ളതുൾപ്പെടെ പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയകൾക്ക് 50 ശതമാനം ഇളവും ലഭിക്കും. പൊള്ളലിനെത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും വൈകല്യങ്ങളും മുറിച്ചുണ്ട് പോലെ ജന്മനായുള്ള വൈകല്യങ്ങൾ, ബ്രാക്കിയൽ പ്ലെക്സസ്, നാഡികൾക്കുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ബുക്കിംഗിന്: 1800 313 8775.