കൊച്ചി: അഹമ്മദിയ്യാ മുസ്ളിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മസ്ജിദുകളിൽ ബലിപെരുന്നാൾ നമസ്‌കാരം നടന്നു. നോർത്ത് സെന്റ് ബെനഡിക്ട് റോഡിലെ മസ്ജിദ് ഉമറിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് മൗലവി ഹാശിം അഷ്റഫ് നേതൃത്വം നൽകി. നമ്മുടെ വാക്കും പ്രവ്യത്തിയും ദൈവ കൽപ്പനക്ക് അനുസൃതമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാഴക്കാല, പള്ളുരുത്തി, ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ, ഐരാപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടന്ന നമസ്‌കാരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനേകംപേർ പങ്കാളികളായി.

പുല്ലേപ്പടി സലഫി മസ്ജിദ്, കലൂർ സലഫി മസ്ജിദ്, പാലാരിവട്ടം, മസ്ജിദുൽ ഇസ്ലാം, കതൃക്കടവ് സലഫി മസ്ജിദ്, വൈറ്റില സലഫി മസ്ജിദ്, എളമക്കര സലഫി മസ്ജിദ്, കോമ്പാറ സലഫി മസ്ജിദ്, കടവന്ത്ര സലഫി മസ്ജിദ്, കലൂർ മുസ് ലിം ജമാഅത്ത് എന്നിവിടങ്ങളിൽ ബലിപെരുന്നാൾ നമസ്കാരം നടന്നു.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പതിവായി നടത്തുന്ന ഈദ് ഗാഹ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നടത്തിയില്ല.