മൂവാറ്റുപുഴ: ഇൗസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ്‌ മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കള്ള മെമെന്റോയും അദ്ദേഹം വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ ഷാൻ പ്ലാക്കുടി അദ്ധ്യക്ഷത വഹിച്ചു. ഇലാഹിയ എൻജിനിയറിംഗ് കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ അബ്ദുൽ അലി ക്ലാസ് നയിച്ചു. ലൈബ്രറി സെക്രട്ടറി പി.ഇ. അഷറഫ്, പഞ്ചായത്ത് അംഗങ്ങളായ റെജിന ഷിഹാജ്, ഷാഫി മുതിരക്കാലയിൽ, പി.എച്ച്.സകീർ ഹുസൈൻ, ലൈബ്രറി ഭാരവാഹികളായ ഉനൈസ് ആലപ്പുറം, പി.എം. സിറാജ്,സ്വാലിഹ് പ്ലാക്കുടി, ജദീർ അലി, എം.എം.അജിനാസ്, പി.എ.ജൗഫർ,ഫവാസ്, ജൗഹർ, മുഹ്സിൻ റസാഖ് എന്നിവർ സംസാരിച്ചു.