കൊച്ചി: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നടുറോഡിൽവച്ച് കടന്നുപിടിച്ച യുവാവിനെ കണ്ടെത്താനായില്ല. ഇയാളുടെ സി.സി.ടിവി ദൃശ്യം പൊലീസിന് ലഭിച്ചുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. ബൈക്കിൽ ഒറ്റയ്‌ക്കെത്തിയ ഇയാൾ പെൺകുട്ടിയെ കടന്നുപിടിച്ചശേഷം പാഞ്ഞുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. ഈ സമയം പ്രദേശത്ത് മറ്റാരുമുണ്ടായിരുന്നില്ല.