തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പ് കേസ് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ ഡോ.എ.കൗശിഗന്റെ റിപ്പോർട്ട് പുറത്തുവിടുക, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക,നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി നാളെ കളക്ടറേറ്റ് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.