കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ 15ന് സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് സംഘടിപ്പിക്കും. രജിസ്‌ട്രേഷനും കൺസൾട്ടേഷനും സൗജന്യം. ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനവും പ്ലാസ്റ്റിക് സർജറിക്ക് 50 ശതമാനവും കിഴിവ് ലഭിക്കും. പൊള്ളലിനെത്തുടർന്നുണ്ടാകുന്ന പരിക്കുകളും വൈകല്യങ്ങളും, മുറിച്ചുണ്ട് പോലെ ജന്മനായുള്ള വൈകല്യങ്ങൾ, ബ്രാക്കിയൽ പ്ലെക്‌സസ്, നാഡികൾക്കുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയുള്ളവർക്ക് ചികിത്സ തേടാം.