മൂവാറ്റുപുഴ: പോയാലി മലയിൽ ഉൾപ്പെടെ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ താലൂക്കിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഐ.എ.ജി യോഗത്തിലാണ് തീരുമാനം.

മണ്ണിടിച്ചിലും മറ്റു നാശനഷ്ടങ്ങളും കൂടുതലായി ഉണ്ടാകുന്ന സ്ഥലങ്ങളുടെ ഡിസാസ്റ്റർ മാപ്പ് ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ (ഐ.എ.ജി) നേതൃത്വത്തിൽ തയാറാക്കും. താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫിസുകളും പഞ്ചായത്തുകളും സന്ദർശിച്ച് പഠനം നടത്തും.മഴക്കാല പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്.