കൊച്ചി: മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ ( യുണൈറ്റഡ് ) എറണാകുളം ഏരിയാ സമ്മേളനം നടത്തി. പാർട്ടി ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുണ്ണി പിള്ള അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വി.എൻ. സുരേന്ദ്രൻ, കെ.കെ.സുരേഷ്, കെ.എസ്.സുധീഷ്, വി.കെ.പ്രശാന്ത്,കെ.ജാസ്മിൻ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറിയായി കെ.വിജയനെയും പതിനൊന്നു പേരടങ്ങുന്ന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.