കോതമംഗലം: കേന്ദ്ര, സംസ്ഥാന സബ്സിഡിയോടെ കാർഷിക മേഖലയെ കേന്ദ്രീകരിച്ചുള്ള പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ വെണ്ടുവഴിയിൽ കർഷകനും എൻജിനിയറിംഗ് കോളേജ് പ്രൊഫസറുമായ പുതിക്കൽ ബാബു കുര്യാക്കോസിന്റെ കൃഷിയിടത്തിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എം.എൽ.എ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, എഫ്‌. ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.