കളമശേരി:ഏലൂർ മുനിസിപ്പൽ ടൗൺഹാൾ നാടിന് സമർപ്പിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ അദ്ധ്യക്ഷത വഹിച്ചു. കില ചെയർമാൻ കെ.എൻ.ഗോപിനാഥ്, വൈസ് ചെയർപേഴ്സൺ ലീല ബാബു, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ, സെക്രട്ടറി പി.കെ.സുഭാഷ്, വിവിധ സംഘടനാ പ്രതിനിധികളായ എം.ടി.നിക്സൻ, വി.വി പ്രകാശൻ, പി.എം. അലി, സുലൈമാൻ, ഹെൻട്രി, അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.