
കൊച്ചി : മെട്രോ കൊച്ചി വികസന സമിതിയും സഹൃദയ വെൽഫയർ സർവീസ് കേന്ദ്രവും സംയുക്തമായി ഉമ തോമസ് എം.എൽ. എയ്ക്ക് സ്വീകരണം നൽകി. പൊന്നുരുന്നിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷൻ വരണമെന്നത് പി.ടി.തോമസിന് ഏറ്റവും വലിയ അഭിലാഷമായിരുന്നു. ആ ദൗത്യം താൻ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്ന് എം.എൽ.എ പറഞ്ഞു. പൊന്നുരുന്നി സഹൃദയ സർവീസ് സെന്ററിൽ നടന്ന പരിപാടി ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സക്കീർ തമ്മനം, സെക്രട്ടറി ടി.എൻ. പ്രതാപൻ,ജനറൽ സെക്രട്ടറി ടി.ആർ.രാജീവ് മേനോൻ, ട്രഷറർ ടി.എ. ഫിർദൗസ് എന്നിവർ സംസാരിച്ചു.