മൂവാറ്റുപുഴ: കർഷകസംഘം ആരക്കുഴ വില്ലേജ് സമ്മേളനം ഏരിയാ സെക്രട്ടറി യു. ആർ. ബാബു ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് കെ.എസ്. ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം വില്ലേജ് സെക്രട്ടറി സിബി കുര്യാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. പണ്ടപ്പിള്ളി കാർഷികവിപണി പ്രസിഡന്റ് ജോസ് കാഞ്ഞിരക്കൊമ്പിൽ പ്രഭാഷണം നടത്തി. കർഷകസംഘം ഏരിയാ പ്രസിഡന്റ് സാബു ജോസഫ്, സാബു ജോസഫ് ചാലിൽ. ബിനോയ് ഭാസ്കരൻ, കെ.എ. ബേബി, പി.ആർ. സുനിൽകുകാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സിബി കുര്യാക്കോ (പ്രസിഡന്റ്), സിബി ജോസഫ് (വൈസ് പ്രസിഡന്റ്), കെ.എസ്. ശ്രീക്കുട്ടൻ (സെക്രട്ടറി), വർഗീസ് എഴിക്കോട്ടിൽ (ജോയിന്റ് സെക്രട്ടറി), വി.കെ. രത്നകുമാർ (ട്രഷറർ).