കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിലെ കർമ്മല മാതാവിന്റെ കോമ്പ്രേരിയ തിരുന്നാളിന് ഇന്ന് വൈകിട്ട് 5ന് കൊടിയേറും. ഇടവക വികാരി പോൾസൺ കൊറ്റിയാത്ത് പതാക ഉയർത്തും. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു കല്ലിങ്കൽ മുഖ്യകാർമികത്വം വഹിക്കും. ജീവനാദം ഡയറക്ടർ ഫാ. കപ്പിസ്റ്റൻ ലോപ്പസ് വചനപ്രഘോഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. അസോഷ്യസ് തൈപ്പറമ്പിൽ, ഫാ. ആന്റണി തോപ്പിൽ, ഫാ.സംഗീത് അടിച്ചിലിൽ, ഫാ.ജോസഫ് എട്ടുരുത്തിൽ, ഫാ. സെബാസ്റ്ര്യൻ ലൂയിസ് എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, ഫാ.സേവ്യർ ഷിനോജ് പുന്നയ്ക്കൽ, ഫാ.ഷാമിൽ തൈക്കൂട്ടത്തിൽ, ഫാ.അലക്സ് സ്റ്റാൻലി ചിറയ്ക്കപ്പറമ്പിൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ വചനപ്രഘോഷണം നടത്തും. 17ന് നടക്കുന്ന തിരുന്നാൾ ദിവ്യബലിക്ക് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.വിത്സൺ വാരിയത്ത് വചനപ്രഘോഷണം നടത്തും. അന്നേദിവസം ഇടവകയുടെ ത്രിശതോത്തര സുവർണജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിക്കും.