പറവൂർ: സ്കൂളിൽ തൊഴിലെടുക്കുന്ന പാചക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷീബ അനിൽ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ്, ടി.ആർ. ബോസ്, കെ.എ. അലി അക്ബർ, എം.വി. ഗീവർഗീസ്, എം.എസ്. മായ, എ.എസ്. അനിൽകുമാർ, സുമ രവീന്ദ്രൻ, ബി. സമിയാബി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഷീബ അനിൽ (പ്രസിഡന്റ്), എം.എസ്. മായ, ബിന്ദു ഷാജു, ജിഷ സാബു (വൈസ് പ്രസിഡന്റുമാർ), എം.വി. ഗീവർഗീസ് (സെക്രട്ടറി), സുമ രവീന്ദ്രൻ, ലിജി, പ്രമീള (ജോയിന്റ് സെക്രട്ടറിമാർ), കെ.ജി. രജിത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.