മൂവാറ്റുപുഴ: ഇൗസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. പ്രതിഭാസംഗമം ഉദ്ഘാടനവും പുരസ്കാര വിതരണവും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് അംഗം ബിനി ഷൈമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോർജ്, ബിജു കുര്യാക്കോസ്, പി.പി.ജോളി, ജിഷ ജിജോ, അഗ്രിക്കൾച്ചർ ബാങ്ക് പ്രസിഡന്റ് സാബു ജോൺ, മാറാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തേജസ് ജോൺ, ഷർജ സുധീർ, പി.കെ.അനിൽകുമാർ,​ എ.എ. അജയൻ തുടങ്ങിയവർ സംസാരിച്ചു

സംസ്ഥാന സർക്കാരിന്റെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രിൻസിപ്പൽ റനിത ഗോവിന്ദിനും മികച്ച പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖിയ്ക്കും അവാർഡ് ലഭിച്ചു. എസ്.എസ് എൽ സി പരീക്ഷയ്ക്ക് തുടർച്ചയായി പതിനാലാം തവണയും ഫുൾ എ പ്ലസ് ഉൾപ്പെടെ നൂറ് ശതമാനം വിജയം. നശാമുക്ത് അഭിയാൻ നടത്തിയ ലഹരി വിമുക്ത ക്യാമ്പയിനിൽ ഒന്നാം സ്ഥാനം തുടങ്ങി പുരസ്കാരങ്ങൾ സ്ക്കൂളിന് ലഭിച്ചു.

കൊവിഡ് കാലത്തെ ഉൾപ്പെടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകിയ മാനസിക പിന്തുണയ്ക് കൊവിഡ് വാരിയർ വുമൺ അവാർഡ് നേടിയ സ്കൂൾ കൗൺസിലർ ഹണി വർഗീസ്, നല്ലപാഠം പുരസ്കാരം നേടിയ ഷീബ എം.ഐ, സീഡ് പുരസ്കാരം പ്രീന എൻ ജോസഫ് , മികച്ച ഹിന്ദി അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ഗിരിജ എം.പി, ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് രതീഷ് വിജയൻ , നൂറ് ശതമാനം വിജയം നേടാൻ വിദ്യാർത്ഥികൾക്കൊപ്പം നിന്ന അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സ്നേഹോപഹാരം നൽകി. എസ്.എസ് എൽ സി , ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിലെ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.