മൂവാറ്റുപുഴ: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സാബു പി. വാഴയിൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രിസിഡന്റ് ബിനു കാവുകാങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രിൻസൺ തോമസ്, ശ്രീജ എസ്. നാഥ്, ശ്രീജ കെ. മേനോൻ, അശോക്‌കുമാർ, പി.വി. വിജു, സിബി പി.സെബാസ്റ്റ്യൻ, ബാബു പീറ്റർ, സാജു ടി .ജോസ്, ഡേവിഡ് ചെറിയാൻ എന്നിവർ സംസാരിച്ചു