കൊച്ചി: ചോറ്റാനിക്കര മംഗല്യ ഓഡിറ്റോറിയത്തിൽ മൂന്നു ദിവസമായി നടന്ന ബി.ജെ.പി ജില്ലാ പഠനശിബിരം സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ സമാപന പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാനവക്താവ് അഡ്വ.ടി.പി. സിന്ധുമോൾ, സംസ്ഥാന സമിതിഅംഗം എൻ.പി. ശങ്കരൻകുട്ടി, മേഖലാ വൈസ് പ്രസിഡന്റ് എം.എൻ. മധു, മഹിളാമോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്. മേനോൻ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.എം. സുരേഷ് എന്നിവർ പ്രസംഗിച്ചു.