വൈപ്പിൻ: വൈപ്പിൻ മേഖലയിൽ ബലി പെരുന്നാൾ വിപുലമായി ആഘോഷിച്ചു. വൈപ്പിൻ ദീപിൽ ഈദ് ഗാഹിലും വിവിധ മസ്ജിദുകളിലുമായി വിശ്വാസികൾ പെരുന്നാൾ പ്രാർത്ഥന നടത്തി. എടവനക്കാട് വാച്ചാക്കൽ എസ്.പി. സഭ സ്‌കൂളിൽ വൈപ്പിൻ ഈദ് ഗാഹ് കമ്മിറ്റിയൂടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ ഈദ് ഗാഹിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുന്നൂർ ഇമാം മെഹബൂബ് കൊച്ചി നമസ്‌കാരത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.
എടവനക്കാട് മഹല്ല് ജുമാ മസ്ജിദിൽ മുഹമ്മദ് സലീം നദ് വിയും ഇസ്മായിൽ സേഠ് ജുമാ മസ്ജിദിൽ ഫൈസൽ സഖാഫിയും എടവനക്കാട് കടപ്പുറം ബദ്‌രിയ്യ ജുമാ മസ്ജിദിൽ റിൻഷാദ് ബാഖവിയും ഇല്ലത്തുപടി സലഫി മസ്ജിദിൽ മുഹമ്മദ് സാലിമും പഴങ്ങാട് മുഹുയിദ്ധീൻ ജുമ മസ്ജിദിൽ അഷ്രഫ് ബാഖവിയും പഴങ്ങാട് സലഫി മസ്ജിദിൽ ഇബ്രാഹിം മദനിയും നായരമ്പലം മഹല്ല് ജുമ മസ്ജിദിൽ ഷെഫീഖ് ബാഖവിയും പെരുന്നാൾ നമസ്‌കാരത്തിനു നേതൃത്വം നൽകി.